ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. പലയിടങ്ങളിലും 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക എന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ മലിനീകരണ തോത് ഉയര്‍ന്നതോടെ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്യിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല.
ക്ലൗഡ് സീഡിംഗ് വിജയിച്ചാല്‍ കൃത്രിമ മഴ വഴി വായു മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. മഴ 15 മിനിറ്റിനുള്ളില്‍ ഉണ്ടാകാം അല്ലെങ്കില്‍ 4 മണിക്കൂര്‍ വരെ എടുത്തേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലയിടങ്ങളിലും 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക എന്നാണ് റിപോര്‍ട്ടുകള്‍





0 Comments