/uploads/news/news_നവാഗതനായ_പി_കെ_ബിനുവർഗീസ്_കഥയെഴുതി_സംവിധ..._1722878631_934.jpg
CINEMA/MUSIC

നവാഗതനായ പി കെ ബിനുവർഗീസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഹിമുക്രി'യുടെ ചിത്രീകരണം പൂർത്തിയാക്കി


എക്സ് ആൻ്റ് എക്സ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ പി കെ ബിനുവർഗീസ് കഥയെഴുതി സംവിധാനം നിർവ്വഹിക്കുകയും ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നിക്കോട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുകയും ചെയ്ത ചിത്രം "ഹിമുക്രി"ചിത്രീകരണം പൂർത്തിയായി.

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന മഹത്തായ സന്ദേശമാണ് ഹിമുക്രി പ്രേക്ഷകർക്ക് പകരുന്നത്.

ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടയർഡ് ലൈൻമാൻ ബാലൻപിള്ളയുടെ മകൻ മനോജിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെൺകുട്ടികളും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം.

അരുൺ ദയാനന്ദാണ് മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കർ, കലാഭവൻ റഹ്മാൻ, അംബിക മോഹൻ, അമ്പിളി അമ്പാടി, ഷൈലജ എന്നിവരും  കഥാപാത്രങ്ങളാകുന്നു.

ബാനർ - എക്സ് ആൻ്റ് എക്സ് ക്രിയേഷൻസ്, കഥ, സംവിധാനം - പികെ ബിനുവർഗീസ്, നിർമ്മാണം - ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നികോട്ട്, തിരക്കഥ, സംഭാഷണം - ഏലിക്കുളം ജയകുമാർ, ഛായാഗ്രഹണം, എഡിറ്റിംഗ് - ജോഷ്വാ റൊണാൾഡ്, സംഗീതം - നിസ്സാം ബഷീർ, ഗാനരചന - സുജ തിലക് രാജ്, ഷെഫീഖ് ആലംകോട്, വിഷ്ണു മണമ്പൂര്, റസിയ മണനാക്ക്, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, അസ്സോസിയേറ്റ് ഡയറക്ടർ -എ.എൽ  അജികുമാർ, കല- അജി മണിയൻ, ചമയം - രാജേഷ് രവി, കോസ്റ്റ്യും -സുകേഷ് താനൂർ, ത്രിൽസ് - ജാക്കി ജോൺസൺ, കോറിയോഗ്രാഫി - അസ്നീഷ് നവരസം, അശ്വിൻ സി ടി, പ്രജിത, ലൊക്കേഷൻ മാനേജർ - ശ്രീകാന്ത്, സ്റ്റിൽസ് - അജേഷ് ആവണി, പി ആർഓ - അജയ് തുണ്ടത്തിൽ.

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി

0 Comments

Leave a comment