/uploads/news/news_കവിയും_ഗാനരചയിതാവുമായ_പ്രഭാവർമ്മക്ക്_സരസ..._1710759372_7401.jpg
CINEMA/MUSIC

കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മക്ക് സരസ്വതി സമ്മാൻ


തിരുവനന്തപുരം: സാഹിത്യ രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരമായി കരുതുന്ന സരസ്വതി സമ്മാൻ കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്കാരം. 15 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് സരസ്വതി സമ്മാൻ. 

ഓരോവർഷവും ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്ക് നൽകി വരുന്ന പുരസ്കാരമാണിത്. 1991ൽ ബിർല ഫൗണ്ടേഷൻ ആണ് സരസ്വതി സമ്മാൻ കൊടുത്തു തുടങ്ങിയത്. 12 വർഷത്തിനുശേഷമാണ് മലയാളത്തിന് സരസ്വതി സമ്മാൻ ലഭിക്കുന്നത്. പുരസ്ക‌ാരം ലഭിക്കുന്ന നാലാമത്തെയാളാണ് പ്രഭാവർമ്മ. അയ്യപ്പപ്പണിക്കർ, ബാലാമണിയമ്മ, സുഗതകുമാരി എന്നിവരാണ് മുൻപ് സരസ്വതി സമ്മാൻ നേടിയ മലയാളി എഴുത്തുകാർ.

15 ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് സരസ്വതി സമ്മാൻ.

0 Comments

Leave a comment