/uploads/news/news_ലോകമെമ്പാടുമുള്ള_ടൂറിസം_മേഖലയിലെ_പങ്കാളി..._1695786235_2371.jpg
INAUGURATION

ലോകമെമ്പാടുമുള്ള ടൂറിസം മേഖലയിലെ പങ്കാളികൾ ഒത്തുചേരുന്ന ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് ഇന്ന് തുടക്കമാവും


തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജി.ടി.എം-2023) ആദ്യ പതിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് (സെപ്റ്റംബർ/ 27/2023) കോവളത്ത് ഉദ്ഘാടനം ചെയ്യും. കോവളം റാവിസ് ലീലയിൽ വൈകുന്നേരം 5:00 മണിക്ക് നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ചീഫ് സെക്രട്ടറി ഡോ. വി.വേണു മുഖ്യപ്രഭാഷണം നടത്തും. 

6:30ന് "സംസ്കാരവും പ്രകൃതിയും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും..

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്ച്.എഫ്), തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (ടി.സി.സി.ഐ), സിട്രീൻ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ്, തവാസ് വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേർന്നാണ് സെപ്റ്റംബർ 30 വരെ നടക്കുന്ന വാർഷിക ബിബി, ട്രാവൽ ആൻഡ് ട്രേഡ് എക്സിബിഷനായ ജി.ടി.എം 2023 സംഘടിപ്പിക്കുന്നത്.

കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നാളെ (സെപ്തംബർ 28) ആരംഭിക്കുന്ന ജി.ടി.എം 2023 ന്റെ ട്രാവൽ ട്രേഡ് എക്സിബിഷൻ പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജി.ടി.എം സാക്ഷ്യം വഹിക്കുമെന്നും ട്രാവൽ, ടൂറിസം വ്യവസായം പരമാവധി പ്രയോജനപ്പെടുത്താൻ പങ്കാളികളെ പ്രാപ്തരാക്കുന്ന പുതിയ അവസരങ്ങൾ ജി.ടി.എം നൽകുമെന്നും കഴക്കൂട്ടം ഹോട്ടൽ കാർത്തിക പാർക്കിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ടൂറിസം ഡയറക്ടർ പി.ബി നൂഹ്   പറഞ്ഞു.

1,000-ലധികം ട്രേഡ് വിസിറ്റേഴ്സും 600-ലധികം ആഭ്യന്തര, അന്തർദേശീയ ടൂർ ഓപ്പറേറ്റർമാരും 100-ലധികം കോർപ്പറേറ്റ് ബയേഴ്സും ജി ടി.എമ്മിൽ പങ്കെടുക്കുമെന്ന് ജി.ടി.എം സി.ഇ.ഒ സിജി നായർ പറഞ്ഞു. പങ്കാളികൾക്ക് പുതിയ ടൂറിസം ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും മേഖലയിലെ പ്രമുഖരുമായുള്ള ആശയ വിനിമയത്തിനും ബാൻഡ് അവബോധം വർധിപ്പിക്കുന്നതിനും ജി.ടി.എം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബയേഴ്സിൽ ഭൂരിഭാഗവും ആദ്യമായാണ് കേരളം സന്ദർശിക്കുന്നതെന്നും വിവിധ ടൂറിസം രാജ്യങ്ങളിൽ നിന്നുള്ള ടൂറിസം ആകർഷണങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദർശനം ജി.ടി.എമ്മിൽ ഉണ്ടായിരിക്കുമെന്നും ജിടിഎം ജനറൽ കൺവീനർ പ്രസാദ് മഞ്ഞളി പറഞ്ഞു. സെപ്റ്റംബർ 30 ന് എക്സ്പോയിൽ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. ഇത് മികച്ച ടൂറിസം പാക്കേജുകൾ തെരഞ്ഞെടുക്കാൻ അവർക്ക് അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ടിസിസിഐ പ്രസിഡന്റ് രഘുചന്ദ്രൻ നായർ, എസ്കെഎച്ച്എഫ് പ്രസിഡന്റ് സുധീഷ്കുമാർ, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രീസ് (സികെടിഐ) പ്രസിഡന്റ് ഇ.എം നജീബ്, എസ്കെഎച്ച്എഫ് വൈസ് പ്രസിഡന്റ് എം.ആർ നാരായണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജിടിഎമ്മിൽ പങ്കെടുക്കുന്ന ടൂർ ഓപ്പറേറ്റർമാർക്ക് ജഡായുപാറ, അഷ്ടമുടിക്കായൽ, പൂവാർ, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി 30 ന് പ്രത്യേക ടൂർ സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം നഗരം കാണാനുള്ള അവസരവും ടൂർ ഓപ്പറേറ്റർമാർക്കായി ഒരുക്കിയിട്ടുണ്ട്.

ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവൽ-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്പോയിലുണ്ടായിരിക്കും. കൂടാതെ ആയുർവ്വേദം, യോഗ-വെൽനസ്, റിസോർട്ടുകൾ, റിട്രീറ്റുകൾ, ആശുപത്രികൾ, വെഡ്ഡിംഗ് ടൂറിസം, കോർപ്പറേറ്റ് കോൺക്ലേവുകൾ, ഹോംസ്റ്റേകൾ, സർവീസ് വില്ലകൾ തുടങ്ങിയ പവലിയനുകളും സജ്ജീകരിക്കും.

ട്രാവൽ മേഖലയിൽ നിന്നുള്ള വിദഗ്ധർ ജി.ടി.എമ്മിലെ സെമിനാർ സെഷനുകൾ നയിക്കും. വിവിധ കമ്പനികളുടെ പ്രതിനിധികളുമായുള്ള കോർപ്പറേറ്റ് നെറ്റ് വർക്കിംഗ് സെഷൻ 29 നും ബി.ടു.ബി സെഷനുകൾ 28, 29 തീയതികളിലും നടക്കും. കൂടുതൽ വിവരങ്ങൾക്കായി www.gtmt.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നാളെ (സെപ്തംബർ 28) ആരംഭിക്കുന്ന ജി.ടി.എം 2023 ന്റെ ട്രാവൽ ട്രേഡ് എക്സിബിഷൻ പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

0 Comments

Leave a comment