കഴക്കൂട്ടം: കാണാതായ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കണ്ടെത്തി. സിവില്‍ പൊലീസ് ഓഫീസറായ നിസാമുദ്ദീനെയാണ് കണ്ടെത്തിയത്. പൂന്തുറയിലെ പൊലീസ് ക്വോട്ടേഴ്‌സില്‍ നിന്നാണ് നിസാമുദ്ദീനെ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ മാറി നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നിസാമുദ്ദീനെ കാൺമാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതിപ്പെട്ടത്. ഉടന്‍ തന്നെ പൂന്തുറ പൊലീസ് അന്വേഷണം ആരംഭിക്കുകയും മൊബൈൽ ലൊക്കേഷൻ മനസ്സിലാക്കി നിസാമുദ്ദീനിൽ എത്തുകയുമായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിൻ്റെ അടുത്തേക്ക് മാറിയതാണെന്നും താന്‍ ഇവിടെ ഉണ്ട് എന്നും അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ നിസാമുദ്ദീന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.
കുടുംബ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിൻ്റെ അടുത്തേക്ക് മാറിയതാണെന്നും താന്‍ ഇവിടെ ഉണ്ട് എന്നും അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ നിസാമുദ്ദീന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.





0 Comments