കഴക്കൂട്ടം: അദ്ധ്യാപകനായിരുന്ന ജേഷ്ഠൻ സ്കൂളിൽ കുഴഞ്ഞ് വീണ് മരിച്ച ആറാം മാസം അദ്ധ്യാപകനായ അനുജനും കുഴഞ്ഞു വീണു മരിച്ചു. തുണ്ടത്തിൽ എം.വി.എച്ച്.എസിലെ ഡ്രോയിംഗ് അദ്ധ്യാപകനായിരുന്ന മുരളിധരൻ നായരുടെ രണ്ടു മക്കളിൽ ഇളയ മകനും എം.വി.എച്ച്.എസിലെ അദ്ധ്യാപകനുമായ എം.പ്രശാന്ത് കുമാർ (41) ആണ് വട്ടപ്പാറ ബന്ധു വീട്ടിൽ ഇന്നലെ (വെള്ളിയാഴ്ച) രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഭാര്യയും കുട്ടിയെ കൂട്ടി അവിടെ നിന്ന് കാറിൽ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീണത്. ജേഷ്ഠനും അദ്ധ്യാപകനുമായ പ്രദീപ് കുമാർ ആറു മാസം മുമ്പാണ് മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ ഭാര്യ പ്രീജയുടെ വസതിയായ തൃപ്പാദപുരത്തും തുടർന്ന് തുണ്ടത്തിൽ സ്കൂളിലും പിന്നീട് ഉള്ളൂർക്കോണം നവോദയ നഗറിലെ വീട്ടിലും പൊതുദർശനത്തിന് വച്ചശേഷം 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ പ്രീജ സംസ്കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയാണ്. ഏക മകൻ ശ്രീഹരി മൂന്നാം ക്ളാസ് വിദ്യാർത്ഥിയാണ്. അമ്മ ഗോമതി അമ്മ. എൻ.എസ്.എസ് പാട്ടുവിളാകം സെക്രട്ടറി, നവോദയ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. എൻ.സി.സി ബെറ്റാലിയൻ 3 കെ അസ്സോസിയേറ്റ് ഓഫീസർ, കേരള എ.എൻ.ഒ വെൽഫയർ അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയാണ്.
അദ്ധ്യാപകനായിരുന്ന ജേഷ്ഠൻ മരിച്ച ആറാം മാസം അദ്ധ്യാപകനായ അനുജനും ജേഷ്ഠനു പിറകേ യാത്രയായി ...

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments