/uploads/news/204-IMG_20190109_203325.jpg
Obituary

തുമ്പ സെന്റ് സേവിയേഴ്സ് കോളേജിനടുത്തു കടലിൽ കാണാതായ സച്ചിൻ ശ്യാമിന്റ മൃതദേഹം കിട്ടി.


തുമ്പ സെന്റ് സേവിയേഴ്സ് കോളേജിനടുത്തുള്ള സെൻറ് ഡൊമിനിക് ചർച്ചിനു സമീപം കടലിൽ കുളിക്കാനിറങ്ങിയ നാൽവർ സംഘത്തിലെ കണ്ണാന്തുറ പഴയ ജിവി രാജ സ്പോർട്സ് സ്ക്കൂളിന് സമീപം ഹിൽ ഹൗസിൽ ശ്യാമിന്റെയും ചന്ദ്രികയുടെയും മകൻ സച്ചിൻ ശ്യാമിന്റെ (21) മൃതദേഹം കണ്ടെത്തി. പെരുമാതുറ മുതലപ്പൊഴി ഫിഷിംങ് ഹാർബറിനു സമീപം കടൽത്തീരത്ത് അടിഞ്ഞ നിലയിലാണ് ഇന്നലെ പുലർച്ചയോടെ മത്സ്യ ബന്ധന ക്കാർ മൃതദേഹം കണ്ടെത്തിയത്. കഠിനംകുളം പോലീസ് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിച്ച മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. ഉച്ചയോടെ മുട്ടത്തറ ശ്മശാനത്തിൽ സംസ്കരിച്ചു. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ സച്ചിൻ ശ്യാം, സുഹൃത്തുക്കളായ മനു പ്രസാദ്, വിജിൽ, വൈശാഖ് എന്നിവർക്കൊപ്പം കടലിൽ കുളിക്കവേ ശക്തമായ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. അഞ്ചുതെങ്ങിൽ നിന്നെത്തിയ തീരദേശ പോലീസ് കഴിഞ്ഞ 2 ദിവസമായി തിരച്ചിൽ നടത്തിയെങ്കിലും മുതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സിവിൽ ഇഞ്ചിനിയറിംങ് പാസായ ശേഷം പട്ടത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് കാണാതായ സച്ചിൻ ശ്യാം. വിദ്യാർത്ഥിനിയായ ആര്യ സഹോദരിയാണ്.

തുമ്പ സെന്റ് സേവിയേഴ്സ് കോളേജിനടുത്തു കടലിൽ കാണാതായ സച്ചിൻ ശ്യാമിന്റ മൃതദേഹം കിട്ടി.

0 Comments

Leave a comment