സര്‍ക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂര്‍ത്തടിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുമ്പോള്‍ കര്‍ഷകനടക്കം ബുദ്ധിമുട്ടിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. 'പെന്‍ഷന്‍ ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് വന്‍തുക ചെലവിടുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി രണ്ട് വര്‍ഷം മാത്രം സര്‍വീസിലിരുന്നാല്‍ അവര്‍ പെന്‍ഷന്‍ അനുവദിക്കുകയാണ്.
