Latest News

ഭിക്ഷയാചിച്ചതില്‍ സൈബര്‍ ആക്രമണം; സ്വന്തമായി...

ഭിക്ഷ നടത്തിയതിന്റെ പേരില്‍ ക്രൂരമായ സൈബര്‍ ആക്രമണമാണ് മറിയക്കുട്ടിക്ക് നേരിടേണ്ടിവന്നത്. ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു മറിയക്കുട്ടിക്കെതിരേ സി.പി.എം. പ്രചരിപ്പിച്ചത്. പെണ്‍മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണെന്നുമടക്കം പ്രചാരണം കൊഴുത്തു.

സ്വകാര്യ ബസ് ഉടമകള്‍ 21 മുതല്‍ നടത്താനിരുന്ന...

വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ രവി രാമൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.

കൊടുംക്രൂരതയ്ക്ക് തൂക്കുകയർ: ആലുവ കേസിൽ കുറ്റ...

ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു

കാൺമാനില്ല ശ്രീരംഗൻ: (57)

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 94979 87018 (കഴക്കൂട്ടം എസ് എച്ച്.ഒ), 94979 80111 (പോലീസ് സബ് ഇൻസ്പെക്ടർ), 0471 - 2418 231 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

വിമർശനം, വിവാദം: ക്ഷേത്ര പ്രവേശന വിളംബര വാർഷി...

നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശന വിളംബരത്തിനായി നടന്ന പോരാട്ടത്തെ വിസ്മരിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നത്.

സര്‍ക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂര്‍ത്തടിക്കുന്ന...

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുമ്പോള്‍ കര്‍ഷകനടക്കം ബുദ്ധിമുട്ടിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. 'പെന്‍ഷന്‍ ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് വന്‍തുക ചെലവിടുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി രണ്ട് വര്‍ഷം മാത്രം സര്‍വീസിലിരുന്നാല്‍ അവര്‍ പെന്‍ഷന്‍ അനുവദിക്കുകയാണ്.

മനുഷ്യനെ പിഴിഞ്ഞ് തിന്നുന്ന സർക്കാർ;സപ്ലൈകോയി...

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ്‌സിഡിയില്‍ ലഭിക്കുന്ന അവശ്യസാധനങ്ങളുടെ കുറവ് സപ്ലൈക്കോയില്‍ രൂക്ഷമായിരുന്നു. ഇതിനിടെയാണ് വില വര്‍ധനയുണ്ടാകുന്നത്.

'എന്നെ ചതിച്ചു, മരണത്തിന് ഉത്തരവാദി സർക്കാർ';...

താൻ നൽകിയ നെല്ലിൻ്റെ പണമാണ് സർക്കാർ പിആര്‍എസ് വായ്പയായി നൽകിയത്. ഇത് കുടിശിഖ അടക്കം അടക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. പക്ഷേ സർക്കാർ എന്നെ ചതിച്ചുവെന്നും പ്രസാദിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

പശ്ചിമഘട്ട സംരക്ഷണവും സാമൂഹിക ശാക്തീകരണവും -...

വ്യാപകമായ കയ്യേറ്റവും ഖനനവും വനനശീകരണവും പശ്ചിമഘട്ടപ്രദേശത്തെ ക്ഷയിപ്പിച്ചുവെന്നും നാൽപത് ശതമാനത്തിൽ താഴെ മാത്രം വനങ്ങളാണ് പശ്ചിമഘട്ടത്തിൽ ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

കാപ്പ തടങ്കലിലുള്ള സ്ത്രീയെ മോചിപ്പിക്കാൻ ഹൈക...

നിരവധി തട്ടിപ്പുകേസുകളിലെ പ്രതി പള്ളുരുത്തി സ്വദേശിനി പൂമ്പാറ്റ സിനിയെന്ന ശ്രീജയെയാണ് (48) ആറുമാസത്തെ കരുതൽ തടങ്കൽ പൂർത്തിയാകാൻ ഒരു മാസം ശേഷിക്കെ മോചിപ്പിക്കാൻ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.