പ്രണയവിവാഹം: ക്ഷേത്രത്തിലെത്തിയ യുവതിയെ പോലീസ...
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ആലപ്പുഴ കായംകുളം സ്വദേശിയായ യുവതി തിരുവനന്തപുരം കോവളം സ്വദേശിയായ യുവാവുമായി ഏറെനാള്‍ പ്രണയത്തിലായിരുന്നു. മൂന്നുദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി കോവളത്തെത്തിയത്. യുവതിയുടെ ബന്ധുക്കള്‍ കായംകുളം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു പോലീസും ബന്ധുക്കളുമെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
