ഭാവരാഗലയതാള വേദിയായി ഡിഫറന്റ് ആര്‍ട് സെന്റർ
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സഹയാത്ര പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ലോകോത്തര നിലവാരത്തില്‍ ഭിന്നശേഷിക്കുട്ടികളെ കൈകാര്യം ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനം നേടുവാന്‍ കഴിയുന്നത് വലിയൊരു സൗഭാഗ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
